Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exit Polls

70- 80 -90 ... സീ​റ്റു ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. എ​ക്സി​റ്റ് പോ​ളു​ക​ൾ എ​ല്ലാം വ​ന്നു ക​ഴി​ഞ്ഞു .അ​വ​യെ​ല്ലാം വി​ശ​ക​ല​നം ചെ​യ്ത് വി​ദ​ഗ്ധ​രും രാ​ഷ്ട്രീ​യ വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ട്ടു​കാ​രും എ​ല്ലാം ഓ​രോ ക​ണ​ക്കി​ൻ കൊ​മ്പ​ത്താ​ണി​പ്പോ​ൾ. അ​വ​ർ ആ ​കൊ​മ്പ​ത്ത് ത​ന്നെ ഇ​രി​ക്കു​മോ അ​തോ താ​ണ്താ​ണ് നി​ലം തൊ​ടു​മോ​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​റ​പ്പാ​യും പ​റ​യാം. എ​ന്നാ​ൽ ഓ​രോ സ്ഥാ​നാ​ർ​ത്ഥി​ക്കും മു​ന്ന​ണി കി​ട്ടു​ന്ന വോ​ട്ടും അ​തി​ന്റെ ശ​ത​മാ​ന​വും ജ​ന​ഹൃ​ദ​യ​വും ത​മ്മി​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​യാ​വു​ന്ന ചി​ല നി​ഗ​മ​ന​ങ്ങ​ൾ ഉ​ണ്ട് .

കേ​ര​ള​ത്തി​ൽ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ഒ​രു മു​ന്ന​ണി​ക്കും 90 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല; പ്ര​ത്യേ​കി​ച്ച് ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന യു​ഡി​എ​ഫി​ന് . ഫ​ലം വ​രു​മ്പോ​ൾ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നോ 90 താ​ഴെ മാ​ത്ര​മേ സീ​റ്റു​ള്ളു എ​ങ്കി​ൽ അ​തി​ന​ർ​ത്ഥം പൊ​തു​വേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മോ അ​നു​കൂ​ല വി​കാ​ര​മോ എ​ന്ന​തി​ന്റെ സൂ​ച​ന ത​ന്നെ. എ​ൽ​ഡി​എ​ഫി​ന് 90 സീ​റ്റ് കി​ട്ടു​മെ​ങ്കി​ൽ ഭ​ര​ണാ​നു​കൂ​ല വി​കാ​ര​മാ​യി ത​ന്നെ വ്യാ​ഖ്യാ​നി​ക്കേ​ണ്ടി വ​രും. മൊ​ത്തം വോ​ട്ടി​ന്റെ 47 ശ​ത​മാ​നം വോ​ട്ടാ​ണ് 99 സീ​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ ഒ​രു എ​ക്സി​റ്റ് പോ​ളും എ​ൽ​ഡി​എ​ഫി​ന് 70 സീ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​വ​ചി​ച്ചി​ട്ടി​ല്ല എ​ന്നാ​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഏ​ജ​ൻ​സി​ക​ളും 90 സീ​റ്റി​ൽ കൂ​ടു​ത​ലും പ്ര​വ​ചി​ച്ചി​ട്ടി​ല്ല

ത​രം​ഗം എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണം എ​ഴു​പ​തി​ലും 80 നും ​ഇ​ട​യി​ൽ ആ​ണെ​ങ്കി​ൽ അ​ത് ഒ​രു ത​രം​ഗ​മ​ല്ല നി​ല​വി​ലു​ള്ള മു​ന്ന​ണി​ക്കെ​തി​രെ​യു​ള്ള സാ​ധാ​ര​ണ​മാ​യ ഒ​രു പ്ര​തി​ക​ര​ണം മാ​ത്രം. 80 നും 90 ​നും ഇ​ട​യി​ലാ​ണ് സീ​റ്റെ​ങ്കി​ൽ അ​തൊ​രു ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര പ്ര​തി​ഫ​ലം ത​ന്നെ​യാ​ണ് . ആ​ന്റി ഇ​ൻ​ക്യ​ബ​ൻ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​റ​യു​ന്ന നി​ല​വി​ലു​ള്ള ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​കാ​ര​മാ​യി​രി​ക്കും അ​ത് .എ​ന്നാ​ൽ 90 മു​ത​ൽ 100 തൊ​ട്ടു നി​ന്നാ​ൽ അ​തൊ​രു ത​രം​ഗ​മാ​യി മാ​റു​ന്നു. 2021ൽ ​എ​ൽ​ഡി​എ​ഫി​ന് കി​ട്ടി​യ​ത് 47 ശ​ത​മാ​നം വോ​ട്ടും 99 സീ​റ്റും ആ​യി​രു​ന്നു മൊ​ത്തം പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 50% ക​ട​ന്നാ​ൽ അ​തൊ​രു വ​ൻ ത​രം​ഗ​മാ​യി മാ​റും .100 സീ​റ്റ് എ​ന്ന ക​ട​മ്പ ക​ട​ക്കു​മെ​ന്ന് അ​ർ​ത്ഥം .ഇ​ത് ഭ​ര​ണ​ക​ക്ഷി​ക്ക് അ​നു​കൂ​ല​മാ​യ പ്ര​തി​കൂ​ല​മാ​യും വ​രാം .

തൂ​ക്ക് നി​യ​മ​സ​ഭ എ​ന്നാ​ൽ

സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 70 ക​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് ബ​ലാ​ബ​ല​മോ തൂ​ക്ക് നി​യ​മ​സ​ഭ​യോ ആ​കാം . മൂ​ന്നാം മു​ന്ന​ണി​യാ​യ എ​ൻ ഡി ​എ യു​ടെ സാ​ന്നി​ദ്ധ്യം ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കും .എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ യു​ഡി​എ​ഫി​ന്റെ ശ ​രാ​ശ​രി വോ​ട്ട് 40% ത്തി​ന് അ​ടു​ത്താ​ണ് - അ​താ​യ​ത് കു​റ​ഞ്ഞ​ത്72 സീ​റ്റ് .ക​ഴി​ഞ്ഞ​ത​വ​ണ 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യ എ​ൽ​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ എ​ക്സി​റ്റ് പോ​ളു​ക​ൾ കാ​ണി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 38 ശ​ത​മാ​നം വോ​ട്ടാ​ണ് -അ​താ​യ​ത് 63 സീ​റ്റ് . മൊ​ത്തം പോ​ൾ ചെ​യ്ത ബോ​ട്ടി​ൽ മൂ​ന്നും മു​ന്ന​ണി​ക്കും കി​ട്ടു​ന്ന​തി​ന്റെ ക​ണ​ക്കു​നോ​ക്കി​യാ​ണ് പോ​ളിം​ഗി​ന്‍റെ ശ​രാ​ശ​രി തീ​രു​മാ​നി​ക്കു​ന്ന​ത്.

70 മു​ത​ൽ 80 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷം കി​ട്ടി​യ മു​ന്ന​ണി​ക്കോ പാ​ർ​ട്ടി​ക്കോ കി​ട്ടു​ന്ന​തെ​ങ്കി​ൽ അ​തി​ന് അ​ർ​ത്ഥം മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ ഒ​രു വി​കാ​ര​പ്ര​ക​ട​ന​മാ​ണ് എ​ന്നാ​ണ്. ഇ​തൊ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി കി​ട്ടു​ന്ന വോ​ട്ട് ആ​കാം . അ​തു​പോ​ലെ ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രാ​യ വ​ലി​യ വി​രു​ദ്ധ​ത​യാ​യി ക​ണ​ക്കാ​ക്കാം. എ​ന്നാ​ൽ മാ​റ്റ​ത്തി​ന് വേ​ണ്ടി​യു​ള്ള ജ​നാ​ഭി​ലാ​ഷം പ്ര​ക​ടി​പ്പി​ച്ചു എ​ന്ന് മാ​ത്രം . എ​ന്നാ​ൽ 80ൽ ​കൂ​ടു​ത​ലേ​ക്ക് സീ​റ്റു​ക​ളു​ടെ എ​ണ്ണം ക​ട​ന്നാ​ൽ തീ​വ്ര​മാ​യ ഒ​രു താ​ൽ​പ​ര്യ​പ്ര​ക​ട​നം അ​തി​നു പി​ന്നി​ലു​ണ്ട് എ​ന്ന് കാ​ണാം. 2021ൽ ​എ​ൽ​ഡി​എ​ഫ് 99 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ഒ​രു സ​ർ​ക്കാ​രി​ന് തു​ട​ർ​ച്ച കി​ട്ടി​യ​ത് .അ​ത് ശ​ക്ത​മാ​യ ജ​നാ​ഭി​ലാ​ഷ പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു .

ഭ​ര​ണ​പ​ക്ഷ​ത്തി​ന് വി​രു​ദ്ധ​മാ​യ വി​കാ​രം ത​രം​ഗ രൂ​പ​ത്തി​ൽ ഉ​ണ്ടാ​വു​ക​യും അ​ത് പ​ല മു​ന്ന​ണി​ക​ൾ​ക്കാ​യി വീ​തം വ​ച്ച് പോ​വു​ക​യും ചെ​യ്താ​ൽ ഈ ​ക​ണ​ക്കു​ക​ൾ എ​ല്ലാം അ​പ്ര​സ​ക്ത​മാ​കും .ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി ബി​ജെ​പി 17 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ വോ​ട്ട് നേ​ടി​യാ​ലും സ്ഥി​തി​ഗ​തി​ക​ൾ മാ​റാം .ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​യാ​ലും ബി​ജെ​പി അ​നു​കൂ​ല പ്ര​ക​ട​ന​മാ​യാ​ലും ശ​ത​മാ​നം ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​ളി​ച്ചെ​ഴു​ത്ത​ലു​ക​ൾ വേ​ണ്ടി വ​ന്നേ​ക്കും..

ഇ​ട​ത് വ​ല​തു​മു​ന്ന​ണി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മാ​റ്റം ആ​കാം അ​ത് . എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ഇ​രു മു​ന്ന​ണി സം​വി​ധാ​നം എ​ന്ന ആ​വ​ർ​ത്ത​ന ച​ക്രം വീ​ണ്ടും ഉ​രു​ളാം. ഭ​ര​ണ​പ​ക്ഷ വി​രു​ദ്ധ വി​കാ​ര പ്ര​ക​ട​നം ആ​ണോ ബ​ലാ​ബ​ലം ആ​ണോ അ​തോ എ​ല്ലാം മാ​റ്റി​മ​റി​ക്കു​ന്ന ത​രം​ഗ​മാ​ണോ നാ​ലാം തീ​യ​തി ബാ​ല​റ്റ് ബോ​ക്സി​ൽ നി​ന്ന് ഉ​ണ​ർ​ന്നെ​ഴു​ക്കു​ന്ന​തെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​നേ വ​ഴി​യു​ള്ളൂ.

Latest News

Corehub Up